Wednesday 23 November 2016

 സൗജന്യ സ്കൂൾ യൂണിഫോം വിതരണം 2016-17.

                    2016-17 വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിനായി ഈ ഉപജില്ലയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അനുവദിച്ച തുക വിതരണം ചെയ്യുന്നതിനായി, താഴെ പറയുന്ന രേഖകൾ 24.11.16 ന് 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. 
                    അറ്റാച്ച് ചെയ്ത നിശ്ചിത പെഫോർമയും അബ്സ്ട്രാക്റ്റും ഡൗൺലോഡ് ചെയ്ത് ശ്രദ്ധയോടെ വിവരങ്ങൾ ടൈപ്പ് ചെയ്ത് ചേർത്ത ഹാർഡ് കോപ്പി പ്രധാനാധ്യാപകൻറെ ഒപ്പ് ഓഫീസ് സീൽ എന്നിവ സഹിതം 2 പകർപ്പ് ഹാജരാക്കുക. അബ്‌സ്ട്രാക്റ്റിൽ നിശ്ചിത പെർഫോമയിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ സംക്ഷിപ്‌തം നൽകേണ്ടതാണ്. നിശ്ചിത പെർഫോമയിൽ മാറ്റം വരുത്താൻ പാടുള്ളതല്ല. വിവരങ്ങൾ ടൈപ്പ് ചെയ്ത് ചേർത്ത പെർഫോർമ അബ്സ്ട്രാക്ററ് എന്നിവയുടെ ഒപ്പു വെച്ച പ്രിൻറ് ഔട്ടാണ് സമർപ്പിക്കേണ്ടത്. പ്രധാനാധ്യാപകർ നൽകുന്ന പൂരിപ്പിച്ച ഈ പെർഫോർമകൾ ബില്ലിനോടൊപ്പം ട്രഷറിയിൽ നൽകുന്നതിന് വേണ്ടിയുള്ളതാണ്. അതിനാൽ പൂരിപ്പിക്കുമ്പോൾ കൃത്യത ഉറപ്പ് വരുത്തേണ്ടതാണ്. പെർഫോർമയുടെ താഴെ ഭാഗത്ത് നൽകിയിരിക്കുന്ന സത്യവാങ്മൂലം പ്രധാനാധ്യാപകൻ ഒപ്പ് വെക്കേണ്ടതാണ്.
                    എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും പേര് ഉൾപ്പെടുത്തണം. സർക്കാർ സ്കൂളുകളിൽ APL വിഭാഗം ആൺ കുട്ടികളുടെ വിവരങ്ങൾ മാത്രമേ പെർഫോമയിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. കൂടാതെ എല്ലാ LP, UP, HS പ്രധാനാധ്യാപകരും അവരുടെ ഔദ്യോഗിക നാമത്തിലുള്ള ബേങ്ക് അക്കൗണ്ട് പാസ്സ് ബുക്കിൻറെ ആദ്യ പേജിൻറെ പകർപ്പ് കൂടി പെർഫോർമയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ബില്ല് മാറിയ ശേഷം, പ്രസ്തുത ബാങ്ക് അക്കൗണ്ട് ലേക്ക് അർഹമായ തുക നിക്ഷേപിക്കുന്നതാണ്. പ്രധാനാധ്യാപകൻ  തുക പിൻ വലിച്ച് അർഹരായ വിദ്യാർത്ഥികൾക്ക് 2 ജോടി യൂണിഫോം സൗജന്യമായി വിതരണം ചെയ്യേണ്ടതും, വിതരണത്തിൻറെ അക്ക്വിറ്റൻസ് രണ്ട് കോപ്പി തയ്യാറാക്കേണ്ടതും  ഒരു കോപ്പി അക്ക്വിറ്റൻസ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതും ഒരു കോപ്പി ഓഡിറ്റിനായി സ്കൂളിൽ തന്നെ സൂക്ഷിക്കേണ്ടതുമാണ്. 

No comments:

Post a Comment