Sunday 7 August 2016



ഡിജിറ്റൽ സിഗ്നേച്ചർ ഡിവൈസ് വിതരണ ക്യാമ്പ്.
15-8-2016 മുതൽ സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാത്തവർക്ക് ബിൽ പ്രൊസസ് ചെയ്യാനാകില്ല. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ IBS Group ന്റെ സഹകരണത്തോടെ എല്ലാ വകുപ്പുകളിലെയും ഡി.ഡി.ഒ മാർക്ക്
രണ്ട് വർഷ കാലാവധിയുള്ള ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റും ഒരു വർഷ വാറണ്ടിയുള്ള ഡിവൈസും 700 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതിന് കോഴിക്കോട് മാനാഞ്ചിറക്കടുത്തുള്ള ടീച്ചർ ട്രെയിനിങ് കോളെജിൽ വെച്ച് 12-8-2016 ന് 10 മുതൽ 5 മണി വരെ ഡി.എസ്.സി വിതരണ കേമ്പ് നടത്തപ്പെടുന്നു. ആവശ്യമായ രേഖകൾ
1. കേമ്പിൽ വെച്ച് എടുക്കുന്ന ഡി.ഡി.ഒ യുടെ വിരലടയാളം
2. ആധാർ കാർഡിന്റെ കോപ്പി
3. സ്പാർക്ക് ഐ.ഡി.കാർഡ് അല്ലെങ്കിൽ സ്പാർക്ക് പേ സ്ലിപ്
4. പാൻ കാർഡിന്റെ കോപ്പി
5. ശരിയായി പൂരിപ്പിച്ച് അപേക്ഷാഫോറം ഫോട്ടോ പതിച്ച് ഒപ്പും സീലും പതിച്ചത്. ( അപേക്ഷാഫോറം ലിങ്കിൽ ലഭ്യമാണ്)

6. അപേക്ഷയിൽ പറഞ്ഞ പ്രകാരം ഏതെങ്കിലും രണ്ട് ഐ.ഡി. പ്രൂഫുകൾ
      (Attach attested copy of Individual pan, one address proof(check application form for details of address proofs)


NOTE :  A)The signature of the applicant, on the application form should be in blue ink only                                                     
             B)Mobile Number and Email Id of the applicant is mandatory in application form, and should be unique for each applicant.
               B.1) At the time of Digital Signature issuing, there is mobile verification. Therefore keep your moblie number active.
             C)    Signature of the applicant in the application form and signature in Proof of Identity should be same
             D)   The supporting documents should be attested by either one of Gazetted Officer/Bank Manager/Post Master
               D.1) Attestation should contain Name, designation of attesting officer and office address, office number. 

(ആധാറിലെയും സ്പാർക്കിലെയും പേരുകൾ ചേർച്ചയുള്ളതാണെങ്കിൽ 5 മിനുട്ടിനകം സർട്ടിഫിക്കറ്റ് ലഭിക്കും. അങ്ങിനെയുള്ളവർക്ക് 5,6 ഇനങ്ങൾ ആവശ്യമില്ല. ഫോറം നൽകേണ്ടി വരുന്നവർക്ക് ഒരാഴ്ച്ചക്കകം ഡിവൈസ് തപാലിലൂടെ മാത്രമെ ലഭിക്കൂ) 
പ്രത്യേക ശ്രദ്ധക്ക്- നിങ്ങളുടെ ആധാര്‍ കാര്‍ഡിലേ പേരും സ്പാര്‍ക്കിലെ പേരും ഒന്നു തന്നെയാണെങ്കില്‍ ആധാര്‍ കാര്‍ഡിന്‍റെ കോപ്പിയും വിരലടയാളവും മാത്രം മതിയാകും. ചെറിയ തെറ്റുകള്‍ മാത്രമേ ഉള്ളുവെങ്കില്‍ ക്യമ്പില്‍ വച്ചു തന്നെ കറക്റ്റ് ചെയ്തു തരുന്നതാണ്.

1 comment: